റിയാദിൽ അമിത വേഗതയിലെത്തിയ കാർ റോഡ് സൈഡിലെ ചായക്കട ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ടു (വീഡിയോ)

0
4574

റിയാദ്: അമിത വേഗതയിലെത്തിയ കാർ റോഡ് സൈഡിലെ ചായക്കട ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ടു. റിയാദിലാണ് സംഭവം. സഊദി പൗരൻ ഒരുക്കിയ ചായക്കട ഇടിച്ചു തെറിപ്പിച്ചാണ് കാർ കടന്നു പോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്വദേശി പൗരനായ ചായവില്‍പനക്കാരന്‍ നിസ്‌കരിക്കുന്നതിനായി ഒരുങ്ങുന്നതിനിടെയാണ് പൊടുന്നനെ കാർ കുതിച്ചെത്തി ചായക്കട ഇടിച്ച് തെറിപ്പിച്ചത്. ഇദ്ദേഹം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

ഇതേസമയത്ത് കാപ്പി തേടി സ്ഥിരം ഉപയോക്താവ് സമീപത്തു തന്നെ കാറില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇദ്ദേഹവും അത്ഭുതകരമായാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് സ്റ്റാള്‍ ഉടമ പറഞ്ഞു.

വീഡിയോ 👇