നിയന്ത്രണത്തിന് ശേഷമുള്ള ആദ്യ സീസൺ മുതലെടുക്കാൻ വിമാനക്കമ്പനികൾ, വേനൽ ഷെഡ്യൂളിന് ആരംഭം, ടിക്കറ്റ് നിരക്ക് ഉയരുന്നു

0
2279

കരിപ്പൂർ: കൊവിഡ് നിയന്ത്രണത്തിന് ശേഷം ആദ്യമായി അന്താരാഷ്ട്ര വിമാന സർവിസുകൾ പൂർണതോതിൽ പുനരാരംഭിച്ചതോടെ എത്തിയ വേനൽക്കാല സീസൺ പരമാവധി മുതലെടുക്കാൻ കിടമത്സരത്തിനൊരുങ്ങി വിമാനക്കമ്പനികൾ. സർവ്വീസുകൾ പഴയ നിലയിൽ ആകുമ്പോഴും ആവശ്യക്കാർ വർധിച്ചതോടെയാണ് നിരക്കുകളും ഉയരുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2020 മാർച്ചിലാണ് കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള വിമാന സർവിസുകൾക്ക് നിയന്ത്രണം വന്നത്. പിന്നീട് ഘട്ടംഘട്ടമായാണ് ഇത് പുനഃസ്ഥാപിച്ചത്. കഴിഞ മാസം മുതലാണ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയത്. ഇതിന് ശേഷമെത്തുന്ന വേനൽക്കാല ഷെഡ്യൂൾ ഇന്ന് മുതൽ ആരംഭിച്ചു.

അധികസർവിസുകളും മറ്റുമായാണ് വേനൽ ഷെഡ്യൂളിൽ വിമാനക്കമ്പനികൾ ആകാശ വീഥിയിൽ കിടമത്സരത്തിനിറങ്ങിയിട്ടുള്ളത്. ഗൾഫ് സെക്ടറിലേക്കാണ് യാത്രാ തിരക്കേറുന്നത്. നാട്ടിൽ സ്കൂളുകൾ അടക്കുന്നതിനാൽ ഗൾഫിലേക്ക് കുടുംബ ങ്ങളാണ് ടിക്കറ്റിനെത്തുന്നത്. യുഎഇ മേഖലയിലേക്ക് ഏപ്രിൽ ആദ്യവാരത്തിൽ ടിക്കറ്റ്
ആവശ്യക്കാരേറെയാണ്. സഊദിയിലേക്കും സമാനമായ അവസ്ഥയാനുള്ളത്.

തിരക്ക് മുൻനിർത്തി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും കുത്തനെ ഉയർത്തി. ജിദ്ദയിലേക്ക് കരിപ്പൂരിൽ നിന്ന് 18,000 രൂപക്ക് ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോൾ 30,000 ത്തിന് മുകളിലെത്തി. 8,000 ത്തിന്റെ ദുബൈ ടിക്കറ്റിന് 17,000 വരെ നൽകണം, ഖത്തറിലേക്ക് 10,000 രൂപയായിരുന്ന നിരക്ക് 28,000 ആയി ഉയർന്നിട്ടുണ്ട്. ഏപ്രിൽ മധ്യത്തോടെ നിരക്ക് വീണ്ടും ഉയരും. കൊവിഡ് നിയന്ത്രണത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര സർവിസുകൾ നേരത്തെ തന്നെ സാധാരണ നിലയിലായിരുന്നു.

വേനൽക്കാല ഷെഡ്യൂളിൽ കരിപ്പൂരിൽ നിന്ന് വിമാനക്കമ്പനികൾ കൂടുതൽ സർവിസുകൾ ആരംഭിക്കുന്നുണ്ട്. മസ്കത്തിലേക്കുള്ള ഒമാൻ എയർ സർവിസും പുനരാരംഭിക്കും. ഇതുവരെ സലാം എയറായിരുന്നു ഈ സെക്റ്ററിൽ സർവ്വീസ് ഉണ്ടായിരുന്നത്. കുറഞ്ഞ സർവീസുകളുണ്ടായിരുന്ന ഖത്തർ എയർവേയ്സും ഗൾഫ് എയറും പ്രതിദിന സർവിസുകളാകുന്നുണ്ട്.

കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ മുംബൈ, ദുബൈ, ഷാർജ സർവിസും തുടങ്ങും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേയ്സ്, ഗൾഫ് എയർ, എയർ അറേബ്യ, ദുബൈ, നാസ് എന്നീ വിദേശകമ്പനികളും ഇവിടെ നിന്ന് സർവിസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് കൂടുതൽ സർവീസ ത്തുന്നത്.

കൊവിഡിന് മുമ്പുണ്ടായിരു നസഊദി എയർലൈൻസിനും ഇത്തിഹാദിനും വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം മൂലം തിരിച്ചെത്താനായിട്ടില്ല.