റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ഉടൻ തുറക്കുമെന്ന് റിപ്പോർട്ട്

0
1981

റിയാദ്: റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (KAFD) ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് നിർമ്മാണ ഉപകരണ ജോലികൾ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞതായി അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്‌തു. കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് ഒരു പ്രത്യേക സാമ്പത്തിക മേഖലയായി മാറ്റും. അതിലൂടെ വിദേശ നിക്ഷേപത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ സഊദി അറേബ്യയുടെ ആകർഷണം വർദ്ധിപ്പിക്കും. പ്രത്യേകിച്ചും നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ആസ്ഥാനമായി കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് മാറും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിന്റെ ഹൃദയഭാഗത്ത്, 3 ദശലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനികളിലൊന്നാണ്. ഏറ്റവും ശ്രദ്ധേയരായ 22 ആർക്കിടെക്റ്റുകൾ രൂപകൽപ്പന ചെയ്തതാണ് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്.

ഷോപ്പിംഗ്, വിനോദം, എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഇടങ്ങൾ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്നെ ശ്രദ്ധേയമാകുന്നുണ്ട്. കൂടാതെ, റെസിഡൻഷ്യൽ യൂണിറ്റുകളുടെയും ഓഫീസ് ടവറുകളുടെയും കേന്ദ്രമായ ഇവിടെ ഏറെ ശ്രദ്ധേയമായി മാറുകയാണ്. ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോൺമെന്റൽ ഡിസൈൻ (LEED) പ്രോഗ്രാമിൽ നിന്ന് പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലഭിച്ചതിനാൽ ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വികസന പദ്ധതിയായി കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് കണക്കാക്കപ്പെടുന്നു.