ജിദ്ദ: ജിദ്ദയിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അസഭ്യം പറയിപ്പിച്ച കുറ്റവാളികളിൽ ഒരാൾക്ക് വധശിക്ഷ നടപ്പാക്കിയതായി ശനിയാഴ്ച ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദി പൗരനായ മുഹമ്മദ് ബിൻ അബ്ദു ബിൻ അഹമ്മദ് ദർവിഷിനെയാണ് ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അവരോട് ബലപ്രയോഗത്തിലൂടെ അസഭ്യം പറയുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച ജിദ്ദ ഗവർണറേറ്റിലെ മക്ക മേഖലയിൽ വെച്ചാണ് മുഹമ്മദ് ബിൻ അബ്ദു ബിൻ അഹമ്മദ് ദർവിഷിന്റെ വധശിക്ഷ നടപ്പാക്കിയത്.
ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത പ്രതിയുടെ കുറ്റം തെളിവ് സഹിതം തെളിയിക്കപ്പെട്ടിരുന്നു. തുടർന്ന് ക്രിമിനൽ കോടതി വധധിക്ഷ പുറപ്പെടുവിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും വിധി നടപ്പാക്കാൻ രാജകൽപ്പന ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് ജിദ്ദയിൽ വെച്ച് ഇദ്ദേഹത്തിന്റെ ശിക്ഷ നടപ്പാക്കിയത്.




