ജിദ്ദ: സഊദിയിലേക്ക് വീണ്ടും ഹൂതികളുടെ കൂട്ട ഡ്രോൺ ആക്രമണം. ദക്ഷിണ സഊദിയിലും മധ്യസഊദിയിലും കിഴക്കന്‍ സഊദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ. ഹൂത്തികള്‍ തൊടുത്ത ഒമ്പതു ഡ്രോണുകൾ തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആക്രമണത്തിൽ ജിസാനിലെ സ്വാംത വൈദ്യുതി വിതരണ സ്റ്റേഷന് തീപിടിച്ചു. നാഷണൽ വാട്ടർ കമ്പനിയുടെ ദഹ്റാൻ അൽ ജനൂബിലെ സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. അതേസമയം, ആക്രമണത്തിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും സിവിലിയൻ വീടുകളും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ജിദ്ദക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിന്റേതാണെന്ന തരത്തിൽ വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇത് സംബന്ധമായ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.
നാഷണൽ വാട്ടർ കമ്പനിയുടെ ദഹ്റാൻ അൽ ജനൂബിലെ സ്റ്റേഷന് നേരെ നടന്ന ആക്രമണം. സഊദി വാർത്താ ഏജൻസി പുറത്ത് വിട്ട വീഡിയോ 👇






