ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിക്ക് കീഴിലുള്ള റിലീജിയസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ‘അഹ്‌ലൻ റമദാൻ’ സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് 26 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ഓൺലൈൻ വഴി നടക്കുന്ന പരിപാടി മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ടി. എം ബഷീർ കുഞ്ഞു കാടാമ്പുഴ ഉദ്ഘാടനം ചെയ്യും. റിലീജിയസ് വിംഗ് ചെയർമാൻ ഷൗക്കത്ത് കരേക്കാട് അധ്യക്ഷത വഹിക്കും. യുവ പണ്ഡിതരും പ്രഭാഷകരുമായ ഡോ. റഫീഖ് അബ്ദുൽ ബർറ് വാഫി അസ്ഹരി, മാജിദുൽ ഫവാസ് ദാഈ ദാരിമി മാളിയേക്കൽ എന്നിവർ പ്രഭാഷണം നടത്തും.
വിശുദ്ധ റമദാനിന്റെ മുന്നൊരുക്കങ്ങളും റമദാൻ വ്രതത്തിന്റെ പ്രാധാന്യവും മഹത്വവും വിശദമായി പ്രതിപാദിക്കുന്ന പ്രസ്തുത പരിപാടിയിൽ മുഴുവൻ കെഎംസിസി പ്രവർത്തകരും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി റിലീജിയസ് വിംഗ് ഭാരവാഹികൾ ആഭ്യർത്ഥിച്ചു.




