ജിദ്ദ: നര്‍ച്ചറിങ്ങ് എക്സലന്‍സ് അഥവാ മികവിലേക്കത്തൊനുള്ള വഴികള്‍ എന്ന വിഷയത്തില്‍ സെന്ററര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഇന്റർ നാഷണല്‍ സൂം മീറ്റിംങ്ങ് സംഘടിപ്പിക്കുന്നു. സിജി വിഷന്‍ 2030 ന്റെ ഭാഗമായ സി- ടാക്ക് പ്രഭാഷണ പരമ്പരയിലെ എട്ടാമത് സെഷന് മാര്‍ച്ച് 25 വെള്ളിയാഴ്ച വൈകുന്നേരം സഊദി സമയം 4 മുതല്‍ സൂം ഫ്ളാറ്റ്ഫോമിലൂടെ നടക്കുമെന്ന് സിജി ഇന്റർ നാഷണല്‍ വൈസ് ചെയര്മാന് അബ്ദുല്‍ മജീദ് കൊടുവള്ളി, ചീഫ് കോര്‍ഡിനേറ്റര്‍ റുഖ്നുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
പ്രമുഖ അന്തരാഷ്ട്ര കോര്‍പ്പറേറ്റ് പരിശീലകനും സിജിയുടെ മുന്‍ പ്രസിഡന്റുമായ പി. എ അബ്ദുസ്സലാമാണ് നര്‍ച്ചറിങ്ങ് എക്സലന്‍സ് അഥവാ മികവിലേക്കത്തൊനുള്ള വഴികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കുന്നത്.
ചടങ്ങില്‍ സിജി ഇന്റർനാഷണൽ ചെയര്മാന് കെ. എം മുസ്തഫ അധ്യക്ഷത വഹിക്കും. എം. എസ് സൗമ്യ, എ.പി നിസാം എന്നിവര്‍ പാനലിസ്റ്റുകളായിരിക്കും.




