സ്മാർട്ട് സിറ്റികളിൽ മദീന നഗരിക്ക് ISO സർട്ടിഫിക്കറ്റ്

0
1515

ആദ്യത്തെ 10 ആഗോള നഗരങ്ങളിൽ അറബ് ലോകത്തെയും ഏഷ്യയിലെയും ആദ്യത്തേതുമായി പ്രവാചക നഗരി

മദീന: സ്മാർട്ട് സിറ്റി സൂചകങ്ങളിൽ ഐഎസ്ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി മദീന നഗരി. സ്മാർട്ട് സിറ്റി സൂചകങ്ങളിൽ ഐഎസ്ഒ സ്റ്റാൻഡേർഡ് നേരത്തെ സ്വീകരിച്ച ആദ്യ പത്ത് ആഗോള നഗരങ്ങളിൽ ഒന്നായാണ് മദീന നഗരി തിരഞ്ഞെടുക്കപ്പെടുന്നത്. ISO സർട്ടിഫിക്കറ്റ് (ISO37120) കിരീടം നേടിയ അറബ് ലോകത്തെയും ഏഷ്യയിലേയും ആദ്യ നഗരിയാണ് മദീന.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേൾഡ് കൗൺസിൽ ഓഫ് സിറ്റിസ് ഡാറ്റയിൽ നിന്ന്, മേഖല ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ടെക്നോളജി വഴി അവാർഡ് സ്വീകരിച്ചു. വേൾഡ് കൗൺസിൽ ഓഫ് സിറ്റിസ് ഡാറ്റയുടെ പ്രസിഡന്റ് പട്രീഷ്യ മക്കാർണിയുടെ സാനിധ്യവും ഉണ്ടായിരുന്നു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷനുമായി (ഐഎസ്ഒ) സഹകരിച്ച് സുസ്ഥിര വികസനത്തിന്റെ സൂചകങ്ങൾ അളക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലുമാണ് അൽ മദീന അൽ മുനവ്വറ ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയത്.

ആഗോള നഗരങ്ങളെ അപേക്ഷിച്ച് സ്‌മാർട്ട് സിറ്റി സൂചകങ്ങളിലെ പുരോഗതിയുടെ തോത് അളക്കുന്നതിലൂടെയും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിര ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിലൂടെയും സ്‌മാർട്ട് സിറ്റി സൂചകങ്ങളിലെ ISO മാനദണ്ഡങ്ങൾ മദീനയിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമാകുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം, വളർച്ചയും നൂതന സേവനങ്ങളും സുഗമമാക്കുക, മേഖലാ തലത്തിൽ വികസന ആസൂത്രണ പരിപാടികൾ മെച്ചപ്പെടുത്തുക, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമായ ഒരു നൂതന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പൊതു പ്രവണതയെ പിന്തുണയ്ക്കുക തുടങ്ങിയ പദ്ധതികളെ ISO മാനദണ്ഡങ്ങൾ പിന്തുണയ്ക്കുന്നു.