സഊദി ബാർ അസോസിയേഷൻ ബോർഡിലേക്ക് ആദ്യ വനിതയായി ഇതർ അൽ ദാഇജ് തിരഞ്ഞെടുക്കപ്പെട്ടു

0
2603

റിയാദ്: സഊദി ബാർ അസോസിയേഷൻ (എസ്‌ബി‌എ) ചെയർമാനും നീതിന്യായ മന്ത്രിയുമായ ഡോ: വാലിദ് അൽ സമാനി, വനിത ഉൾപ്പെടെ അഞ്ച് അംഗങ്ങളെ അസോസിയേഷന്റെ ഡയറക്ടർ ബോർഡിലേക്ക് നിയമിച്ച് ഉത്തരവിറക്കി. ഇതാദ്യമായാണ് ഒരു സഊദി വനിത എസ്ബിഎ ഡയറക്ടർ ബോർഡിൽ എത്തുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാസർ അൽ-ജാസർ, ഡോ: ഒസാമ അൽ-ഖഹ്താനി, അനസ് അൽ-സമിൽ, ഡോ: ലൂയി അൽ-അക്കാസ്, വനിതാ അംഗമായ ഇതർ അൽ-ദേജ് എന്നിവരാണ് എസ്‌ബി‌എ ബോർഡിലെ അംഗങ്ങളായി അറിയപ്പെടുന്ന അഭിഭാഷകർ.

സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും തത്ത്വങ്ങൾ വർധിപ്പിക്കുന്നതിന് പുറമേ, നിയമപരമായ തൊഴിൽ വികസിപ്പിക്കുന്നതിനും അതിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള അഭിഭാഷകരുടെ പ്രൊഫഷണൽ പെരുമാറ്റ ചട്ടങ്ങൾക്ക് ഡോ: അൽ-സമാനി നേരത്തെ അംഗീകാരം നൽകിയിരുന്നു.

അഭിഭാഷകരുടെ മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും അവരുടെ പ്രൊഫഷണൽ ചുമതലകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിലെ അഭിഭാഷകരുടെ പ്രൊഫഷണൽ പ്രാക്ടീസ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിപദ്ധതികളും ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് പ്രൊഫഷണൽ നിയമ സേവനങ്ങൾ നൽകാൻ കഴിവുള്ള ഒരു പ്രൊഫഷണൽ അഭിഭാഷക സമൂഹത്തെ കെട്ടിപ്പടുക്കാനാണു അസോസിയേഷന്റെ ശ്രമം.