കോസ്‌വേ വഴി സഊദിയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ പൂർണ്ണമായുംഒഴിവാക്കി

0
1275

റിയാദ്: സഊദി – ബഹ്‌റൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴി സഊദിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി. കൊറോണ മൂലം നേരത്തെ ഏർപ്പെടുത്തിയിരുന്ന പ്രവേശന നിബന്ധന നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതായി കിംഗ് ഫഹദ് കോസ്‌വേ കോർപ്പറേഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിർബന്ധമായും സമർപ്പിക്കേണ്ടിയിരുന്ന കൊവിഡ്നെതിരെയുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, രാജ്യത്തേക്ക് വരുന്നതിന് മുമ്പോ അല്ലെങ്കിൽ എത്തിച്ചേരുമ്പോഴോ ആവശ്യമായിരുന്ന ആർടിപിസിആർ പരിശോധന ഫലം, രാജ്യത്തെത്തുന്ന യാത്രക്കാർക്കുള്ള ക്വാറന്റൈന്. നിയന്ത്രണങ്ങൾ എന്നിവയാണ് റദ്ദാക്കിയ നിയന്ത്രണങ്ങൾ. രാജ്യത്തെ പോസിറ്റീവ് കേസുകളുടെ നിരക്ക് 4 ശതമാനത്തിൽ താഴെയായി കുറഞ്ഞതും രാജ്യത്തെ ടാർഗെറ്റുചെയ്‌ത എല്ലാ ഗ്രൂപ്പുകൾക്കുമുള്ള വാക്സിനേഷൻ നിരക്ക് 99 ശതമാനം ആയതും ഉൾപ്പെടെയുള്ള പുരോഗതികൾ വിലയിരുത്തിയാണ് തീരുമാനം.