സഊദിയിൽ വാഹനമിടിച്ച് മലയാളിക്ക് ദാരുണ മരണം

0
3970

റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി പെരിങ്ങോട്ട് വേലായുധൻ മകൻ രാജേഷ് (42) ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത് പ്രാതൽ കഴിച്ച് കൊണ്ടിരിക്കേ നിയന്ത്രണം വിട്ട വാഹനമിടിച്ചാണ് അപകടം. സ്വദേശി പൗരന്റെ വാഹനമാണ് ദാരുണ അപകടത്തിനിടയാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടനെ ദഹ്റാൻ ജനൂബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 വർഷമായി സഊദിയിലുള്ള രാജേഷ് സ്പോൺസർക്കൊപ്പം മെക്കാനിക്കും ഡ്രൈവറായും ജോലിചെയ്ത് വരികയായിരുന്നു. അസീർ പ്രവാസി സംഘം ദഹ്റാൻ ജനൂബ് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: രമ്യ, മകൻ: അദ്വൈദ്.

നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രാജേഷിന്റെ സഹോദരൻ രാംലാലിനോടൊപ്പം അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗം ഷാജഹാൻ, അബ്ദുറഹിമാൻ എന്നിവർ രംഗത്തുണ്ട്.