പ്രവാസി ക്ഷേമനിധി പെൻഷൻ തുക 5,000 രൂപയാക്കണം, തിരുവനന്തപുരം പ്രവാസി അസോസിയേഷൻ

0
1233

റിയാദ്: പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികൾക്ക് ഇപ്പോൾ നൽകുന്ന പെൻഷൻ തുക 2,000 രൂപയിൽ നിന്നും 5,000 രൂപയാക്കി ഉയർത്തണമെന്ന് തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. മെമ്പർഷിപ് കാംപയിന്റെ ഭാഗമായി ചേർന്ന ഓൺലൈൻ മിറ്റിംഗിൽ ജിസിസി ചീഫ് കോഡിനേറ്റർ മദനൻ തങ്കയ്യൻ ഈയാവശ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മെംബർഷിപ്പ് കാംപയിൻ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി സുലൈമാൻ പരുത്തിക്കുഴി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് അനിൽകുമാർ പേയാട് അധ്യക്ഷത വഹിച്ചു,
ഖത്തർ കോഡിനേറ്റർ റഫീഖ് ദാറുൽ സ്വാഗതവും അനു പി നായർ യു കെ നന്ദിയും പറഞ്ഞു. ജിസിസി യിലും തിരുവനന്തപുരത്തും രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനമായി. ചാരിറ്റി കോഡിനേറ്റർ മാഹിൻ പറവിള ചർച്ചക്ക് നേതൃത്വം നൽകി.