റിയാദ്: 14 ദശ ലക്ഷം കാണികളുമായി ആഘോഷം തുടരുന്ന റിയാദ് സീസൺ പുതിയ റെക്കോഡ് നേടി. 140 ലക്ഷം ആളുകൾ സന്ദർശനത്തിനെത്തിയതിന്റെ ആഘോഷമാണ് കഴിഞ്ഞ ദിവസം ബോളിവാർഡ് സിറ്റിയിൽ ആഘോഷിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി റിയാദ് സിറ്റിയിലെ ബൊളിവാർഡിൽ റിയാദ് സീസണിൽ “ഫാന്റസി നൈറ്റ്” പരിപാടി സംഘടിപ്പിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡ്രോണുകൾ ഉപയോഗിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എയർക്രാഫ്റ്റ് സ്ക്രീനിന്റെ പ്രദർശനത്തിനാണ് റിയാദ് സീസൺ സാക്ഷ്യം വഹിച്ചത്. ഇതോടൊപ്പം കരിമരുന്ന് പ്രദർശനങ്ങളും അരങ്ങേറിയിരുന്നു.

രാത്രിയിൽ ജമൈക്കൻ കലാകാരൻ ഷോൺ പോൾ അവതരിപ്പിച്ച ആഗോള കച്ചേരി ഏറെ ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. വൻ ജനക്കൂട്ടമായിരുന്നു ഇതിന് എത്തിയത്. രാത്രിയിൽ പങ്കെടുത്ത വലിയ പ്രേക്ഷകർ അവരുമായി സംവദിച്ചു.

“ബളിവാർഡ് റിയാദ് സിറ്റി”, “വിന്റർ വണ്ടർലാൻഡ്” എന്നീ പ്രദേശങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ മുഖംമൂടി പാർട്ടിക്കും റിയാദ് സീസൺ സാക്ഷ്യം വഹിച്ചു എന്നത് ശ്രദ്ധേയമാണ്.
വീഡിയോ കാണാം 👇




