ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘പൊലിയരുത് ആത്മ വിശ്വാസം’ എന്ന ശീർഷകത്തിൽ നടത്തപ്പെടുന്ന ഡെലിഗേറ്റ്സ് മീറ്റ് ഇന്ന് വൈകുന്നേരം സീസൺസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. ജിദ്ദയിലെ പ്രമുഖ മത – രാഷ്ട്രീയ – സാമൂഹ്യ – വിദ്യഭ്യാസ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കും.
ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഡെലിഗേറ്സ് മീറ്റ് അബീർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്യും. വികസനത്തിന്റെ പുതിയ പാതയിൽ മുന്നോട്ട് കുതിക്കുന്ന സഊദി അറേബ്യയിൽ പ്രവാസികളെ കാത്തിരിക്കുന്ന വിപുലമായ അവസരങ്ങളെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാലിദ് അൽ മഈന, സൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് ഗസ്സാലി, മുഹമ്മദ് ബാഷമ്മാഖ്, വി. ടി നിഷാദ്, ഡോ. ഇസ്മായിൽ മരിതേരി, കെ. സി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന സംഘടന പ്രതിനിധികൾ 0509635508 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സൈൻ ജിദ്ദ ഭാരവാഹികൾ അറിയിച്ചു.




