വാക്സിൻ എടുക്കാത്തവർക്കും ഉംറ ചെയ്യാം

0
2009

മക്ക: വാക്‌സിനേഷൻ എടുക്കാത്ത ആളുകൾക്കും ഇരു ഹറം പള്ളികളിലും പ്രവേശിക്കാനും ഉംറ നിർവഹിക്കാനും പ്രാർത്ഥകൾക്കും അനുവാദമുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, ഇത്തരക്കാർക്ക് കൊറോണ ബാധിക്കാതിരിക്കുകയോ അല്ലെങ്കിൽ രോഗബാധിതരായ വ്യക്തിയുമായി ബന്ധപ്പെടുകയോ ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാക്‌സിനേഷൻ എടുക്കാത്ത വ്യക്തികൾക്ക് ഉംറ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് ഒരു വ്യക്തിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. വാക്‌സിനേഷൻ എടുക്കാത്ത ആളുകൾക്ക് രണ്ട് വിശുദ്ധ മസ്ജിദുകളിൽ ഉംറ നിർവഹിക്കാനും പ്രാർത്ഥിക്കാനും അനുവാദമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തുള്ളവർ ഉൾപ്പെടെ എല്ലാ തീർഥാടകർക്കും ഹറം മസ്ജിദിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള ഇമ്മ്യൂൺ സ്റ്റാറ്റസ് നില പരിശോധിക്കുന്നത് ഹജ്ജ്, ഉംറ മന്ത്രാലയം റദ്ദാക്കിയിരുന്നു.