ജിദ്ദ: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി നിരാശാജനകവും ന്യൂനപക്ഷങ്ങൾക്ക് ആശയും ആശ്രയവുമാകേണ്ടുന്ന നീതിപീഠത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുത്തുന്നതുമാണെന്ന് കേരള മുസലിം ജമാഅത്ത് ഫെഡറേഷൻ ജിദ്ദ ഘടകം പ്രസ്താവനയിൽ പറഞ്ഞു. മതപരമായ വിഷയങ്ങൾ പരിശോധിക്കാനും അഭിപ്രായ പ്രകടനങ്ങളും വിധി പ്രസതാവനകളും നടത്തേണ്ടതും അതാതു മത പണ്ഡിതന്മാരും പ്രമാണാടിസ്ഥാനത്തിലുമാകണം. ഏതെങ്കിലും ഒരു കോടതിയുടെ കണ്ടെത്തലിനോ വിധി പറയലിനോ മതാടിസ്ഥാനത്തിൽ ഒരു വിധ പരിഗണനക്കും ഇടം ലഭിക്കാത്തതാണ്.
പ്രമാണങ്ങളിൽ വളരെ കൃത്യമായി പ്രതിപാദിച്ചിട്ടുള്ളതും ഭരണഘടന വകവെച്ചു തന്നിട്ടുള്ളതുമായ ഇത്തരം വിളയങ്ങളോടുള്ള നിലവിലെ കോടതിയുടെ സമീപനം ഫാഷിസ അജണ്ടകൾ നടപ്പാക്കുന്നതിനു വഴിതെളിക്കുന്നതും ഭരണഘടനയുടെ അസ്ഥിത്വത്തെ ബാധിക്കുന്നതുമാണ് .
പരീക്ഷണങ്ങൾ പുതുമയായി കാണാത്ത വിശ്വാസി സമൂഹത്തിൻ്റെ വിശ്വാസത്തിനു ഇത്തരം നീക്കങ്ങൾ കൊണ്ട് ഒരു ചലനവും സൃഷ്ടിക്കുകയില്ല. മറിച്ച് ബഹുസ്വരതയിൽ ലോകത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യ മഹാരാജ്യത്തിൻ്റെ മുഖഛായ നഷ്ടമാക്കാനും അരക്ഷിതാവസ്ഥ അരങ്ങേറാനും മാത്രമേ ഉപകരിക്കൂ എന്നും ജമാഅത് ഫെഡറേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.




