ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗീകതക്ക് ശേഷം കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

0
3282

ജിദ്ദ: ആൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗീകതക്ക് വിധേയനാക്കുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പാക്കി. കുറ്റവാളിയെ ഇന്ന് ജിദ്ദയിലാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലപ്രയോഗത്തിലൂടെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിയായ സഊദി പൗരനായ ഫറജ് ബിൻ സയീദ് ബിൻ ശൗഇയെയാണ് ശിക്ഷക്ക് വിധേയനാക്കിയത്.

കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞുവെന്നും അന്വേഷണത്തിൽ അയാൾ കുറ്റം ചെയ്തതായി സമ്മതിക്കുകയും ചെയ്തിരുന്നു. അധികഠിനവും ക്രൂരവുമായ കൃത്യമാണ് പ്രതി നടത്തിയതെന്ന് നിരീക്ഷിച്ച കോടതി, ഈ കുറ്റകൃത്യത്തിന്റെ മ്ലേച്ഛതയ്ക്ക്, വധശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.

ശിക്ഷ അപ്പീൽ, ക്രിമിനൽ കോടതികൾ ശരിവെക്കുകയും രാജകീയ അനുമതി ലഭിക്കുയയും ചെയ്തതോടെയാണ് വ്യാഴാഴ്ച ജിദ്ദ ഗവർണറേറ്റിൽ വധശിക്ഷ നടപ്പാക്കിയത്.