മക്ക ബസ് പദ്ധതി: രണ്ടാംഘട്ടത്തിന് തുടക്കമായി, സന്ദർശകർക്ക് ആശ്വാസമാകും

0
2438

മക്ക: മക്ക പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ മക്ക ബസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമായി. വിശുദ്ധ ഹറമിനെയും (സെൻട്രൽ ഏരിയ) അൽഹറമൈൻ റെയിൽവെ സ്റ്റേഷനെയും ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിയെയും അൽബുഹൈറാത്ത് ഏരിയയെയും ബന്ധിപ്പിച്ചാണ് ആറ്, ഏഴ്, 12 റൂട്ടുകളിൽ ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ റമദാനിലും ഹജ്ജ് സീസണിലും തീർഥാടകർക്ക് വലിയൊരു ആശ്വാസമാകും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ റൂട്ടുകളിലെ സേവനം മക്കയിലെ താമസക്കാർക്കും സന്ദർശകർക്കും വലിയ ആശ്വാസമായിരിക്കും. പരീക്ഷണ ഘട്ടത്തിൽ ബസുകളിൽ സൗജന്യ യാത്രയാണ് അനുവദിക്കുന്നത്. വിഷൻ 2030 ൻ പ്രധാന പദ്ധതികളിലൊന്നാണ് ഈ ബസ് പ്രൊജക്റ്റ്‌. അൽറസീഫ ഡിസ്ട്രിക്ടിലെ ഹറമൈൻ റെയിൽവെ സ്റ്റേഷനെയും വിശുദ്ധ ഹറമിനു സമീപത്തെ ജബൽ ഉമർ ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള ആദ്യ ഘട്ടം നേരത്തെ പരീക്ഷണ സർവീസുകൾ ആരംഭിച്ചിരുന്നു.

മക്ക ബസ് പദ്ധതിയിൽ ആകെ 12 റൂട്ടുകളിലാണ് സർവീസുകളുണ്ടാവുക. പദ്ധതിയിൽ ആകെ 425 ബസ് സ്റ്റോപ്പുകളും നാലു പ്രധാന ബസ് സ്റ്റേഷനുകളുമുണ്ടാകും. പദ്ധതി പൂർത്തിയാകുമ്പോൾ ദിവസവും 22 മണിക്കൂർ പ്രവർത്തിക്കുമെന്ന് റോയൽ കമീഷൻ മക്ക ബസ് പദ്ധതി വക്താവ് ഡോ. റയാൻ ഹാസ്മി പറഞ്ഞു.