ആദ്യ കൊവിഡ് കേസ് കണ്ടെത്തിയിട്ട് രണ്ട് വർഷം; രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ നൽകിയ രക്തസാക്ഷികളെ ഓർത്തെടുത്ത് സഊദി ആരോഗ്യ മന്ത്രാലയം

0
1613

റിയാദ്: കൊറോണ മഹാമാരി പോരാട്ടത്തിനിടെ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികളെ സഊദി ആരോഗ്യ മന്ത്രാലയം അനുസ്മരിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ മഹത്വങ്ങളും വീരത്വങ്ങളും ഉൾക്കൊള്ളുന്ന “ആരോഗ്യ രക്തസാക്ഷി ദിന” മാണ് മാർച്ച് 2 അഥവാ ഇന്നത്തെ ദിവസമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു.

മഹാമാരിയുടെ തുടക്കം മുതൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ജീവൻ രക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട നിരവധി ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ ഫോട്ടോകളും അവരുടെ വേർപിരിയലിൻറെ ദുഃഖവും മരിച്ചവർ രക്തസാക്ഷികളാണെന്നതിൽ അഭിമാനിക്കുന്ന അവരുടെ ചില കുടുംബങ്ങളുടെ വികാരങ്ങളും മന്ത്രാലയം പുറത്ത് വിട്ടു. രാജ്യത്തെ സേവിക്കുകയും എല്ലാവരുടെയും സുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിക്കുകയും ചെയ്തവരാണിവരെന്ന് മന്ത്രാലയം അനുസ്മരിച്ചു.

രാജ്യത്ത് ആദ്യ കൊറോണ കേസ് രജിസ്റ്റർ ചെയ്തതിന്റെ രണ്ടാം വാർഷികമാണ് ഇന്ന്. മലയാളികൾ അടക്കം നിരവധി ആരോഗ്യ പ്രവർത്തകർ കൊവിഡ് പോരാട്ടത്തിനിടെ വീരമൃത്യു വരിച്ചിരുന്നു. ഇവരുടെ ആശ്രതർക്ക് രാജാവിന്റെ വക പാരിതോഷിക്കങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വീഡിയോ👇