റിയാദ്: രാജ്യത്ത് കൊവിഡ് വൈറസ് റിപ്പോർട്ടിൽ ഇന്ന് അഞ്ഞൂറിന് താഴെയെത്തി രാജ്യത്ത് ഇന്ന് 476 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കേസുകൾ 746,066 ആയി ഉയർന്നു. വൈറസിൽ നിന്നുള്ള രോഗമുക്തി കേസുകൾ ഇന്ന് 719 ആണ്. ആകെ രോഗമുക്തരുടെ എണ്ണം 725,107 ആയി ഉയർന്നു. ഒരു മരണം രേഖപ്പെടുത്തിയതായും റിപ്പോർട്ട് സൂചിപ്പിച്ചു. മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം 9,002 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഗുരുതരമായ കേസുകൾ 522 ആയും കുറഞ്ഞു. ആശ്വാസം പകരുന്നതാണ് ദിനേന കുത്തനെ കുറയുന്ന കണക്കുകൾ. നിലവിൽ 11,957 പേർ മാത്രമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.19 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.
റിയാദ് 140, ജിദ്ദ 45, ദമാം 26, മക്ക 18, മദീന 17, അബഹ 17, ത്വാഇഫ് 16, ഹുഫൂഫ് 14 എന്നിങ്ങനെയാണ് ഇന്ന് രേഖപ്പെടുത്തിയ പ്രധാന നഗരികളിലെ കേസുകൾ.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ പൗരന്മാർക്കും താമസക്കാർക്കും ആൻറി-വൈറസ് വാക്സിൻ നൽകുന്ന പ്രക്രിയ തുടരുകയാണ്. ഇതുവരെ 6,10,58,520 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,77,577 ആദ്യ ഡോസും 2,42,21,106 രണ്ടാം ഡോസും 1,08,59,837ബൂസ്റ്റർ ഡോസുമാണ്.





