മോശം റോഡുകൾ മൂലം നഷ്ടമുണ്ടായോ? സഊദിയിൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം

0
1875

റിയാദ്: റോഡുകളുടെ മോഷം അവസ്ഥ മൂലം നഷ്ടമുണ്ടായാൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാമെന്ന് ഗതാഗത മന്ത്രാലയം. ഗതാഗത മന്ത്രാലയ ഓപ്പറേഷൻ അണ്ടർസെക്രട്ടറി, എൻജിനീയർ താരിഖ് അൽ ഷാമി ഇത് സംബന്ധമായ വിശദീകരിച്ചു. സഊദി ചാനലിലെ സഊദി സ്ട്രീറ്റ് പരിപാടിയിൽ പങ്കെടുക്കവേയാണ് റോഡുകളുടെ ശോച്യാവസ്ഥ കാരണം തകർന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള സംവിധാനം അദ്ദേഹം വ്യക്തമാക്കിയത്.

റോഡുകളുടെ ശോച്യാവസ്ഥ കാരണം കേടുപാടുകൾ സംഭവിച്ചാൽ 938 എന്ന ആപ്ലിക്കേഷൻ വഴി സ്ഥലം റിപ്പോർട്ട് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ബ്രാഞ്ച് അവലോകനം ചെയ്യുകയും റോഡ് സുരക്ഷ അല്ലെങ്കിൽ ട്രാഫിക് പോലുള്ള അധികാരികൾ പോലെയുള്ള ബന്ധപ്പെട്ടവരിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ എടുക്കുകയും ചെയ്യും.

അതിനുശേഷം, നാശനഷ്ടത്തിന് കാരണമായ പിഴവിന് ഉത്തരവാദിയായ കരാറുകാരനെ ഉത്തരവാദിയാക്കുമെന്നും ഇരയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 938 ആപ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.