തവക്കൽനയിൽ തീർത്ഥാടകർക്കായി ‘മനാസിക് ഗേറ്റ്’

0
2401

മക്ക: സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായ) യുടെ തവക്കൽന ആപ്ലിക്കേഷൻ എല്ലാ ഹജ്ജ്, ഉംറ സേവനങ്ങളും ലഭ്യമാകുന്നതിനായി തവക്കൽന ആപ്പിൽ പുതിയ സംവിധാനം ഏർപ്പെടുത്തി. “മനാസിക് ഗേറ്റ്” എന്ന പുതിയ സേവനം ചേർത്താണ് ആപ് പരിഷകരണം നടത്തിയത്. ഹജ്ജ്, ഉംറ സേവനങ്ങൾക്കായി ഒരു പ്രത്യേക പോർട്ടൽ സംവിധാനമാണ് ചേർത്തത്.

ഇതിലൂടെ, ഉംറ നിർവഹിക്കുന്നതിനും, ഹറം പള്ളിയിൽ മസ്ജിദിൽ പ്രാർത്ഥിക്കുന്നതിനും, കഅബ പ്രദക്ഷിണം ചെയ്യുന്നതിനും, സ്ത്രീകൾക്കും പുരുഷന്മാർക്കും റൗദയിൽ പ്രാർത്ഥിക്കുന്നതിനും പ്രവാചക ഖബറിടം സന്ദർശിക്കുന്നതിനും പെർമിറ്റുകൾ ലഭിക്കും.

പെർമിറ്റുകളുടെ സമയം അറിയുന്നതോടൊപ്പം, പ്രസ്തുത പെർമിറ്റ് സമയത്തെ തിരക്കും അറിയാൻ സാധിക്കും. പെർമിറ്റ് എടുക്കുന്ന അവസരത്തിൽ തിരക്ക്, ഒഴിവ് സമയങ്ങൾ അറിയാനും അവലോകനം ചെയ്യുന്നതിനും ഗതാഗത സേവനങ്ങളുടെയും കൈകാര്യം ചെയ്യുന്നതിനും മനാസിക് ഗേറ്റ് പദ്ധതി സഹായിക്കും. ഇതിനെല്ലാം പുറമെ ഇരു ഹറമുകളിലെയും നിസ്കാര സമയങ്ങളും കൃത്യമായി അറിയാൻ സാധിക്കും.