ദമാം: കേരള രജിസ്ട്രേഷൻ ഥാർ വാഹനത്തിൽ ഉലകം ചുറ്റുന്ന യുവാക്കൾക്ക് സ്വീകരണം നൽകി. സഊദിയിലെത്തിയ സംഘം വിവിധ കേന്ദ്രങ്ങൾ ചുറ്റിസഞ്ചരിക്കുകയാണ്. ഇതിനിടയിലാണ് സഞ്ചാരി ദമാം യൂണിറ്റ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മഞ്ഞ തടാകത്തിൽ നൽകിയ സ്വീകരണം നൽകിയത്. Unknown Destination KL17 എന്ന യുവ സഞ്ചാരികളാണ് കേരളത്തിൽ നിന്നും തുടങ്ങിയ മിഡിൽ ഈസ്റ്റ് ആഫ്രിക്ക യാത്രക്കിടയിൽ സഊദിയിൽ എത്തി നിൽക്കുന്നത്.
യാത്രയുടെ പുതിയ ലോകം താണ്ടി മൂവാറ്റുപുഴ പുതുപ്പാടി പറക്കാകുടി വീട്ടിൽ മുഹമ്മദ് ഹാഫിസും (19) കോതമംഗലം മുളവൂർ കൊട്ടാക്കുടി വീട്ടിൽ ഹിജാസ് ഇക്ബാലുമാണ് (22) സഊദിയിലെത്തിയിരിക്കുന്നത്. റോഡുമാർഗം 11 മാസംകൊണ്ട് 50 രാജ്യങ്ങളിലൂടെ നടത്തുന്ന യാത്രയുടെ ഭാഗമായാണ് സഊദി സന്ദർശനം. സഊദി അറേബ്യയിൽ എത്തുന്ന ആദ്യ കേരള രജിസ്ട്രേഷൻ വാഹനം എന്ന ബഹുമതി ഇതോടെ ഇവർക്ക് സ്വന്തമായി. സഊദിയിലേക്ക് പ്രവേശിക്കാനും വലതുവശ ഡ്രൈവ് നിബന്ധന വിലങ്ങു തടിയായെങ്കിലും രണ്ടാം ശ്രമത്തിൽ ഇവർ ലക്ഷ്യത്തിൽ എത്തുകയായിരുന്നു.
ഡീൻ കുര്യാക്കോസ് എം.പി. ഫ്ലാഗ്ഓഫ് ചെയ്ത വാഹനം കഴിഞ്ഞ മാസം 26 – നാണ് കൊച്ചിയിൽ നിന്ന് യു.എ.ഇ.യി വഴി സഊദിയിലെത്തിയത്. സഊദിയിലെ റോഡുകളിലൂടെ കേരള രജിസ്ട്രേഷനുള്ള വാഹനം (കെ.എൽ.17 ഡബ്ള്യു 2866) അതായത് വലത് ഭാഗത്ത് സ്റ്റിയറിങ്ങ് ഉള്ള വാഹനം പോകുന്നത് കണ്ടുനിന്ന മലയാളികൾക്ക് പുതുമ സമ്മാനിക്കുന്നുണ്ട്.
സഊദി നിരത്തുകളിൽ കെ.എല്‍. രജിസ്‌ട്രേഷന്‍ ഥാര്‍




