റിയാദ്: സഊദിയിലെ പ്രധാന ആപ്പുകളിൽ ഒന്നായ തവക്കൽന ആപ്ലിക്കേഷന്റെ പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടു. ഇന്നലെയാണ് തവക്കൽന ആപ്ലിക്കേഷൻ ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയത്. ഡൗൺലോഡ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പുതിയ പതിപ്പിൽ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യാൻ തവക്കൽന ആവശ്യപ്പെട്ടു.
ഡൗൺലോഡിന് ലഭ്യമായ പുതിയ പതിപ്പ് ഗാലക്സി സ്റ്റോറിൽ വേർഷൻ 3.5 ആണ്. ഗൂഗിൾ പ്ലെയിലും ആപ്പിൾ ഗാലറിയിലും പുതിയത പതിപ്പുകൾ ലഭ്യമാണ്.
“തവക്കൽന” ആപ്ലിക്കേഷന്റെ സേവനങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആപ്ലിക്കേഷൻ കൂട്ടിച്ചേർത്തു.
പുതിയ അപ്ഡേറ്റിൽ ഏതാനും ചില ഫീച്ചറുകൾ തവക്കൽന കൂട്ടിച്ചേർത്തിട്ടുണ്ട്. ഡിജിറ്റൽ ഡോക്യുമെന്റിലെ ഇഖാമ സ്റ്റാറ്റസ്സിൽ വന്ന മാറ്റമാണ് ഏറെ ശ്രദ്ധേയം. ഇഖാമ കാലാവധി കഴിഞ്ഞവരുടേത് ഇപ്പോൾ expired എന്ന് പ്രത്യേകമായി അടയാളപ്പെടുത്തുന്നുണ്ട്. ഇതുവരെ എല്ലാവരുടെയും ഇഖാമ ഒരേ പോലെയായിരുന്നു കാണിച്ചിരുന്നത്. അതിനാൽ ഇഖാമ സ്റ്റാറ്റസ് അറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ, പുതിയ അപ്ഡേറ്റിൽ കാലാവധി കഴിഞ്ഞവരുടേത് പ്രത്യേകമായി കാണിക്കുന്നതിനാൽ പരിശോധന സമയത്ത് വളരെ പെട്ടെന്ന് തന്നെ ഇഖാമ സ്റ്റാറ്റസ് തിരിച്ചറിയാൻ സാധിക്കും.




