സഊദിയിലേക്കുള്ള സ്‌പൈസ് ജെറ്റ് സർവ്വീസുകൾ പുനഃരാരംഭിക്കുന്നു

0
2886

റിയാദ്: സഊദിയിലേക്കുള്ള സ്‌പൈസ് ജെറ്റ് സർവ്വീസുകൾ പുനഃരാരംഭിക്കുന്നതായി റിപ്പോർട്ട്. നേരത്തെ സഊദിയിലേക്ക് ഉണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സർവ്വീസ് നിറുത്തി വെച്ചതായിരുന്നു. ജിദ്ദ റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളാണ് പുനരാരംഭിക്കുക.

എയർ ബബിൾ കരാറനുസരിച്ചുള്ള സർവ്വീസുകളാണ് സ്പൈസ് ജെറ്റ് നടത്തുക. അടുത്ത ദിവസം തന്നെ സർവ്വീസുകൾ ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. നേരത്തെ ഉണ്ടായിരുന്ന സർവ്വീസുകൾ ഫെബ്രുവരി 8 മുതലായിരുന്നു സ്പൈസ് ജെറ്റ് സർവ്വീസുകൾ പെട്ടെന്ന് നിർത്തിവെച്ചത്.