റിയാദ്: “വിശ്വാസം – അകമിലാണ് അഖിലം’ എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്) ആചരിക്കുന്ന ‘അകം’ ത്രൈമാസ കാംപയിന് ഉജ്ജ്വല തുടക്കം. കാംപയിൻ ഉദ്ഘാടനം ‘അകം തുറക്കൽ’ എസ് ഐസി വൈസ് ചെയർമാൻ മുജീബ് ഫൈസി മമ്പാട് നിർവഹിച്ചു. ഹൃദയ ശുദ്ധീകരണത്തിലൂടെ മാത്രമേ ജീവിത വിജയം കൈവരിക്കാൻ സാധ്യമാവൂ, അതിനാൽ ഹൃദയ വിശുദ്ധി നാം കാത്ത് സൂക്ഷിക്കണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. സൈനുൽ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു. സ്വാലിഹ് മാസ്റ്റർ പരപ്പൻപൊയിൽ പ്രമേയം വിശദീകരിച്ചു. മുനീർ ഹുദവി വേങ്ങര പ്രമേയ പ്രഭാഷണം നടത്തി.
ഹൃദയാരോഗ്യത്തെ കുറിച്ച് റിയാദ് മിലിട്ടറി ഹോസ്പിറ്റലിലെ ഡോക്ടർ അബ്ദുൽ മജീദ് കാസർഗോഡ് ക്ലാസെടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കൈത്താങ്ങ്, പ്രവാസികളുടെ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ച് തുടങ്ങുന്ന സർവ്വേ എന്നിവയെക്കുറിച്ച് സമീർ പുത്തൂർ വിവരിച്ചു. ‘കൈത്താങ്ങ്’ പ്രവർത്തന ഫണ്ട് ഉദ്ഘാടനം ഇസ്ഹാഖ് ദാരിമി അമ്പലക്കണ്ടിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച ബഷീർ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. സർവ്വേ ലോഞ്ചിംഗ്, ചെയർമാൻ ഷംസുദ്ദീൻ കോറോത്ത് നിർവഹിച്ചു. അക കാംപ്, അകതോട്ട്, രിഹ് ലത്തുനസ്വീഹ തുടങ്ങി വിവിധ പരിപാടികൾ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടക്കും.
അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക്, ഷറഫുദ്ദീൻ ഹസനി, അബ്ദുൽ കരീം അയ്യിൽ, ജാസിർ ഹസനി കൈതപൊയിൽ, എൻ കെ മുഹമ്മദ് പേരാമ്പ്ര, ഷറഫുദ്ദീൻ മടവൂർ, ഷമീർ മച്ചക്കുളം, നേതൃത്വം നൽകി. അഷ്റഫ് പെരുമ്പള്ളി, എഞ്ചിനീയർ സുഹൈൽ, നസീർ ചാലക്കര, സൈതലവി ചീനി മുക്ക്, അബ്ദുൽ റസാഖ് മായങ്ങൽ, സിദ്ദീഖ് എടത്തിൽ, അൻസാർ പൂനൂർ, സിദ്ദീഖലി മടവൂർ അബ്ബാസ് പരപ്പൻപൊയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഫള്ലുറഹ്മാൻ പതിമംഗലം സ്വാഗതവും ട്രഷറർ ഷബീൽ പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു.




