സഊദിയിൽ കൊവിഡ് കേസുകളിൽ ആശ്വാസം, പുതിയ കേസുകൾ മുവ്വായിരത്തിലേക്ക് കുറഞ്ഞു

0
1185

റിയാദ്: സഊദിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആശ്വാസമായി കുറയുന്നു. നിലവിൽ പുതിയ കേസുകൾ മുവ്വായിരത്തിലേക്ക് താഴ്ന്നിട്ടുണ്ട് മതി ശനിയാഴ്ച 3,013 കേസുകൾ മാത്രമാണ് പുതുതായി രേഖപ്പെടുത്തിയത്. 4,824 രോഗമുക്തിയും മൂന്ന് മരണവും രേഖപ്പെടുത്തി.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 705,637 ഉം രോഗമുക്തരുടെ എണ്ണം 662,819 ഉം മരണം 8953 ഉം ആയി. നിലവിൽ 33,865 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1056 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.93 ശതമാനവും മരണനിരക്ക് 1.26 ശതമാനവുമാണ്.

റിയാദ് 1029, ജിദ്ദ 237, ഹുഫൂഫ് 164, ദമ്മാം 148, മദീന 90, മക്ക 81, അബഹ 73 എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം.

സഊദി അറേബ്യയിൽ ഇതുവരെ 5,82,60,845 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,56,36,358 ആദ്യ ഡോസും 2,37,74,765 രണ്ടാം ഡോസും 88,49,722 ബൂസ്റ്റർ ഡോസുമാണ്.