റിയാദ്: സഊദിയിൽ കൊവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷ നൽകി കൺസൾട്ടന്റ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന കുറവിന്റെ വെളിച്ചത്തിൽ, മുൻകരുതൽ നടപടികളിൽ അയവ് വരുത്തുന്നതിന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം സാക്ഷ്യം വഹിക്കുമെന്നാണ് സാംക്രമിക രോഗ വിദഗ്ധൻ ഡോ. ഖാലിദ് ഗലീല നൽകുന്ന പ്രതീക്ഷ.
“അൽ-ഇഖ്ബാരിയ” ചാനലിലെ “അൻ-നഹർ ന്യൂസ്” പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗലീല. കണ്ടെത്തുന്ന പുതിയ കേസുകളുടെ നിരക്ക് കുറയുന്നതിനെ തുടർന്നാണ് മുൻകരുതൽ നടപടികൾ ലഘൂകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനം. നിരീക്ഷിക്കപ്പെടുന്ന കേസുകളുടെ ശതമാനം അനുസരിച്ച് നടപടിക്രമങ്ങൾ കർശനമാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു.
വർഷത്തിലെ ഋതുക്കളും പ്രത്യേകിച്ച് ശൈത്യകാലവും “കൊറോണ” വൈറസിന്റെ വ്യാപന നിരക്കും തമ്മിൽ ബന്ധമുണ്ടെന്ന വാദം അദ്ദേഹം നിഷേധിച്ചു. ഈ കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും, വൈറസ് വ്യാപനത്തിന്റെ വർദ്ധനവ് മുൻകരുതൽ നടപടികളുടെ പ്രയോഗത്തിലെ അശ്രദ്ധയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
Gulf News Updates Whatsup




