ആഴ്ചകൾക്ക് ശേഷം സഊദിയിൽ പുതിയ കൊവിഡ് കേസുകൾ 4,000 ന് താഴെയായി

0
1364

റിയാദ്: സഊദിയിൽ ഇന്ന് 3,913 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 679,384 ആയി. പ്രതിദിന റിപ്പോർട്ടിൽ അടുത്ത ദിവസങ്ങളിൽ പുതിയ കേസുകൾ അൽപമായി കുറയുന്നതാണ് കാണുന്നത്. ആഴ്ചകൾക്ക് ശേഷമാണ് പ്രതിദിന കേസുകൾ നാലായിരത്തിനു താഴെയാകുന്നത്.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,933 ആയി.

4,284 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 630,816 ആയി. അതേസമയം, ഗുരുതര രോഗികൾ 878 ആയും ഉയർന്നു.