സഊദി സ്ഥാപകദിനം; ഫെബ്രുവരി 22 ന് ഇനി പൊതു അവധി

0
4520

റിയാദ്: സഊദി അറേബ്യ സ്ഥാപിതമായ ദിനം എന്ന പേരില്‍ ഫെബ്രുവരി 22 ന് പൊതു അവധി ദിനമായി പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ രാജാവാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 22 ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചത്. സഊദി സ്ഥാപിതമായ ദിനം എന്നതിന്‍റെ സന്തോഷ സൂചകമായാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ, രാജ്യത്ത് പുതിയൊരു ഔദ്യോഗിക അവധി ദിനം കൂടി ഉണ്ടാകും.

1727 ഫെബ്രുവരിയിലായിരുന്നു ഇമാം മുഹമ്മദ് ബിൻ സഊദിൻ്റെ നേതൃത്വത്തിൽ ആദ്യ സഊദി രാഷ്ട്രം സ്ഥാപിച്ചത്.

എന്നാൽ, 1932 ൽ ഭിന്നിച്ച് നിന്നിരുന്ന വിവിധ സ്റ്റേറ്റുകളെ കിംഗ്ഡം ഓഫ് സഊദി അറേബ്യ എന്ന ഒരൊറ്റ സ്റ്റേറ്റ് ആക്കി അബ്ദുൽ അസീസ് രാജാവ് മാറ്റിയതിൻ്റെ ഓർമ്മക്കാണൂ ദേശീയ ദിനം ആചരിക്കുന്നത്. എല്ലാ വർഷവും സെപ്തംബർ 23 നാണ് സഊദി ദേശീയ ദിനം. പ്രസ്തുത ദിവസം രാജ്യത്ത് പൊതു അവധി ദിനമാണ്. മുൻ ഭരണാധികാരി അന്തരിച്ച അബ്ദുല്ല രാജാവായിരുന്നു
ദേശീയ ദിനത്തിനു എല്ലാ വിഭാഗങ്ങൾക്കും പൊതു അവധി നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നത്.