സഊദിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 5 പേർ അറസ്റ്റിൽ

0
3736

റിയാദ്: സഊദിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 5 പേർ അറസ്റ്റിൽ. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ പോലീസ് ആണ് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 5 പേരെ അറസ്റ്റ് ചെയ്തു.

വീടുകളിൽ മോഷണം നടത്തി പണം അപഹരിച്ച 5 പൗരന്മാരെ ഖോബാർ പോലീസ് അറസ്റ്റ് ചെയ്തതായി കിഴക്കൻ മേഖലാ പോലീസിന്റെ മാധ്യമ വക്താവ് പറഞ്ഞു. പിടികൂടിയ പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.