കുവൈത്തിൽ എണ്ണ പൈപ്പ് ലൈനിൽ തീപിടുത്തം; പെട്രോളിയം കോക്ക് കയറ്റുമതി നിർത്തിവെച്ചു

0
1431

കുവൈത് സിറ്റി: അൽ ഷുഐബ വ്യാവസായിക മേഖലയിലെ എണ്ണ പൈപ്പ്‌ലൈനിൽ തീപിടുത്തം. കഴിഞ്ഞയാഴ്ച ഉണ്ടായ വൻ തീപിടുത്തിന് പിന്നാലെയാണ് പുതിയ സംഭവം. ഇതേ തുടർന്ന് പെട്രോളിയം കോക്ക് കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. തീ നിയന്ത്രണ വിധേയമായെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

പെട്രോളിയം കോക്ക് ഫ്ലോ ലൈനിലാണ് തീപിടിത്തമുണ്ടായത്. കൽക്കരി പോലെയുള്ള പദാർത്ഥം സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഒരു ഉപോൽപ്പന്നമാണ്.

ഒരാഴ്ച മുമ്പ്, ഇതേ കമ്പനി നടത്തുന്ന ഒരു പ്രധാന എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾക്കിടെ മാരകമായ തീപിടിത്തമുണ്ടായി രണ്ട് ഏഷ്യൻ തൊഴിലാളികൾ മരിക്കുകയും മറ്റ് 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.

മൂന്ന് മാസം മുമ്പും ഇതേ എണ്ണ ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

4.1 ദശലക്ഷം ആളുകൾ വസിക്കുന്ന രാജ്യമായ കുവൈറ്റ് ലോകത്തിലെ അറിയപ്പെടുന്ന ആറാമത്തെ വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ്.

ശുദ്ധീകരണശാലയില്‍ തീപിടിത്തം: രണ്ട് മരണം, അഞ്ച് പേരുടെ നില അതീവ ഗുരുതരം