ആദ്യകാല മലയാളി സഊദി തഖിയുദ്ദീൻ ഉമർ മലബാരി അന്തരിച്ചു

0
2787

ജിദ്ദ: ആദ്യകാല മലയാളി സഊദി തഖിയുദ്ദീൻ ഉമർ മലബാരി അന്തരിച്ചു. 73 വയസായിരുന്നു. മലബാരി സഊദികളുടെ പരമ്പരയിലെ സജീവ കണ്ണിയായ എറണാകുളം കാലടിയിൽ നിന്ന് 1920 ൽ മക്കയിലെത്തി കേരളത്തിന്റെ വേരുകൾ സഊദിയുടെ മണ്ണിലേക്ക് പറിച്ചു നട്ട പണ്ഡിതനും സാംസ്‌കാരിക പ്രവർത്തകനുമായ ഉമർകുട്ടി മുസ്‌ലിയാരുടെ മകനാണ്. 23 വർഷം സഊദി ഇലക്ട്രിസിറ്റി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഡെന്റിസ്റ്റായി സേവനമനുഷ്ഠിക്കുന്നതിനിടെ റെഡ് ബനാനാസ് മാർക്കറ്റിംഗ് ഏജൻസി എം.ഡിയായി ചുമതലയേറ്റ ഡോ: ഫായിസ് തഖിയുദ്ദീന്റെ പിതാവാണ്. മയ്യിത്ത് മക്കയിൽ മറവ് ചെയ്യും.

കേരളത്തിൽ നിന്ന് ഹജിനെത്തിയിരുന്ന ആദ്യകാല തീർഥാടകരുടെ താമസം, ഭക്ഷണം എന്നീ കാര്യങ്ങളിലൊക്കെ അതീവശ്രദ്ധ പുലർത്തിപ്പോന്ന തഖിയുദ്ദീൻ ഉമർ മലബാരിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് ആദ്യകാല പ്രവാസികൾ അഭിപ്രായപ്പെട്ടു.