സഊദിയിൽ ഗുരുതര കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്

0
2017

റിയാദ്: സഊദിയിൽ ഇന്ന് 5,873 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 626,808 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,910 ആയി.

4,535 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 573,831 ആയി. 454 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്.