ഇടതുപക്ഷ സർക്കാരും കേരള പോലീസും ആർഎസ്എസ്സിനു ദാസ്യവേല ചെയ്യുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം

0
913

ജുബൈൽ: രാജ്യത്ത് ആകമാനം വർഗ്ഗീയതയുടെയും, വംശീയതയുടെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുകയും രാജ്യത്തെ കലാപഭൂമിയാക്കാനുമുള്ള സംഘപരിവാർ സംഘടനകളുടെ കുടിലിത ശ്രമങ്ങളെ നവമാധ്യമങ്ങളിലൂടെ തുറന്നുകാട്ടുന്നവർക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിടക്കുന്നതിലൂടെ പോലീസ് ചെയ്യുന്നത് അർഎസ്എസ് താൽപര്യങ്ങളെ പരസ്യമായി സംരക്ഷിക്കലാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ആരോപിച്ചു.

ഇടതുപക്ഷ സർക്കാർ സംസ്ഥാന ആഭ്യന്തരം പൂർണമായി ആർഎസ്എസ്സിനു തീറെഴുതിക്കഴിഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികളാണ് ഇടതുപക്ഷ സർക്കാരിൻ്റെ നേതൃത്വത്തിലുള്ള ആഭ്യന്തരം സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്.

ആർഎസ്എസ്സിനെ വിമർശിച്ചതിൻ്റെ പേരിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 90ൽ അധികം കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യ്തിരിക്കുന്നത് അതിൽ 33 പേർക്കെതിരെ അറസ്റ്റും നടന്നിട്ടുണ്ട്. പോലീസിൻ്റെ ഈ കാപട്യം തിരിച്ചറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള സഖാക്കൻമാർ ആണ് പാർട്ടി സമ്മേളനങ്ങളിൽ പോലീസിൻ്റെ ആർഎസ്എസ് വൽക്കരണത്തിനെതിരെ ശക്തമായി ശബ്ദമുയർത്തുന്നത്.

ഇടതുപക്ഷ സർക്കാർ പോലീസിൻ്റെ ആർഎസ്എസ് സംരക്ഷണത്തിന് കൂച്ചുവിലങ്ങിടാനും, ആർഎസ്എസ്സിനു ദാസ്യവേല ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും തയ്യാറാകണം എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മിറ്റി അവശ്യപ്പെട്ടു.

യോഗത്തിന് വെസ് പ്രസിഡൻ്റ് മുസ്തഫ ഖാസിമി തൊടുപുഴ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷാൻ ആലപ്പുഴ സ്വാഗതം പറഞ്ഞു, വിഷയാവതരണം ജന:സെക്രട്ടറി കുഞ്ഞിക്കോയ താനൂർ നിർവഹിച്ചു, സെക്രട്ടറി അൻസാർ കോട്ടയം നന്ദി പറഞ്ഞു.