മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവക്കുള്ള പ്രതിരോധ പ്രോട്ടോക്കോളുകളുടെ അപ്‌ഡേറ്റ് പബ്ലിക് ഹെൽത്ത് അതോറിറ്റി പ്രഖ്യാപിച്ചു

0
3354

റിയാദ്: മൊത്ത, ചില്ലറ വിപണികൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്‌ക്കായുള്ള പ്രതിരോധ പ്രോട്ടോക്കോളുകളുകൾ അപ്‌ഡേറ്റ് പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” പ്രഖ്യാപിച്ചു. നിലവിലെ ആഭ്യന്തര മന്ത്രാലയ കൊവിഡ് നിയന്ത്രണ നടപടികൾക്ക് പിന്നാലെയാണ് വിഖായ പ്രോട്ടോകോളുകളിൽ പരിഷകരണം പ്രഖ്യാപിച്ചത്. “തവക്കൽന” ആപ്ലിക്കേഷനിലെ സാഹചര്യമനുസരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തും.

പ്രവേശന കവാടങ്ങളിൽ ഓട്ടോമാറ്റിക് ഹെൽത്ത് വെരിഫിക്കേഷൻ പെർമിറ്റുകൾക്കുള്ള കോഡ് സജ്ജീകരിക്കണമെന്നും പ്രവേശിക്കുന്നതിന് മുമ്പ് ഓട്ടോമാറ്റിക് ഹെൽത്ത് സ്റ്റാറ്റസ് വെരിഫിക്കേഷൻ പെർമിറ്റുകൾക്കായുള്ള കോഡ് സ്കാനിങ്ങും നിർബന്ധമാക്കിയിട്ടുണ്ട്. ഇത്‌ ഉറപ്പാക്കാൻ പ്രവേശന കവാടങ്ങളിൽ പരിശോധകരെ നിയമിക്കണം.

ഓർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും റസ്റ്റോറന്റിൽ സാമൂഹിക അകലം പാലിക്കണമെന്ന് റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രതിരോധ പ്രോട്ടോക്കോൾ വ്യക്തമാക്കി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണം. അതിന് സൗകര്യമില്ലെങ്കില്‍ പാര്‍സല്‍ സര്‍വീസിന് മാത്രമേ അനുമതിയുണ്ടാവുകയുള്ളൂ. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം. പക്ഷേ പത്തിലധികം ആളുകള്‍ ഉണ്ടാവരുത്. ടേബിളുകള്‍ക്ക് പകരം നിലത്തിരിക്കുന്ന സംവിധാനങ്ങളിലും സാമൂഹിക അകലം നിര്‍ബന്ധമാണ്. കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും സാമൂഹിക അകലം ഉറപ്പാക്കാൻ ഫ്ലോർ സ്റ്റിക്കറുകൾ സ്ഥാപിക്കണം. ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനായി ലഭ്യമായ ടേബിളുകൾ ഒരേ ഹാളിലെ വിവിധ ടേബിളുകൾക്കിടയിൽ മൂന്ന് മീറ്ററിൽ കുറയാത്ത അകലം ഉണ്ടെന്ന് ഉറപ്പാക്കുന്ന വിധത്തിൽ ക്രമീകരിക്കണം.

അപ്‌ഡേറ്റ് ചെയ്ത പ്രോട്ടോക്കോളുകൾ പൊതു സ്ഥലങ്ങളെ നിർവചിച്ചിരിക്കുന്നത് മറയ്ക്കാത്തതും അതിർത്തികളാൽ ചുറ്റപ്പെടാത്തവയുമാണ്.

വിഖായ പ്രോട്ടോകോൾ പൂർണ്ണമായും അറിയാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 👇

https://covid19.cdc.gov.sa/ar/professionals-health-workers-ar/preventive-protocols-from-29-10-1441-ar/protocols-for-restaurants-and-cafes-ar/