ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു. ലബനീസ് സൈനിക വക്താവും അമൽ ജോലി ചെയ്തിരുന്ന ‘അൽ-അഖ്ബാർ’ പത്രവുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് ആക്രമണത്തിൽ പരുക്കേറ്റു.
ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് നാവികസേനയുടെ അത്യാധുനിക ഡ്രോൺ തകർന്നതിനു സ്ഥിരീകരണം. എംക്യു–4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി നേവൽ സേഫ്റ്റി കമാൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.
നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്. ഡ്രോണിന് 50,000 അടിക്ക് മുകളിൽ ദീർഘനേരം തുടർച്ചയായി പറക്കാൻ കഴിയും.
ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. രണ്ടാംഘട്ട ചർച്ചകളിൽ പങ്കെടുക്കണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ അധികൃതർ പറഞ്ഞു. അതേസമയം, യുഎസും ഇറാനുമായുമുള്ള ചർച്ചകൾ 72 മണിക്കൂറിനുള്ളിൽ നടക്കുമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടു ചെയ്തു. ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായി പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ യാത്ര.





