ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി മക്കയിലേക്കുള്ള പ്രവേശനത്തിന് സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
2026 ഏപ്രിൽ 13 (ശവ്വാൽ 25) തിങ്കളാഴ്ച മുതൽ ആണ് മക്കയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം മൂന്ന് വിഭാഗം ആളുകൾക്ക് ഇതിൽ ഇളവുണ്ടാകും. മക്കയിലെതാമസരേഖ (ഇഖാമ) ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ,
മക്കയിലെ വിശുദ്ധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായി ഇലക്ട്രോണിക് പെർമിറ്റ് (തസ്ലീഹ്) ഉള്ളവർ എന്നിവരാണ് മൂന്നു വിഭാഗം.
ഹജ്ജ് സീസൺ സുഗമമാക്കുന്നതിനായി മന്ത്രാലയം പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്നവർ കടുത്ത പിഴയും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.





