സഊദി പ്രവാസികൾക്ക് ആശ്വാസവാർത്ത; റിയാദിൽ നിന്ന് നാട്ടിലേക്ക് മസ്കറ്റ് വഴി കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം

0
29

റിയാദ്: റിയാദിൽ നിന്ന് കേരളത്തിലേക്ക് വിമാന നിരക്ക് കുത്തനെ വർധിച്ചിരിക്കുന്ന സാഹചര്യത്തിലും, വിസിറ്റിംഗ് വിസ കാലാവധി (ഏപ്രിൽ 18) അവസാനിക്കുന്നവരും നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച് പ്രവാസി വെൽഫെയർ-റിയാദ് ഒരു പ്രത്യേക ബസ് സർവീസ് ആലോചിക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദിൽ നിന്ന് ബസ് മാർഗം മസ്കറ്റിലെത്തി, അവിടെ നിന്ന് വിമാനമാർഗം നാട്ടിലേക്ക് പോകുന്നത് സാമ്പത്തികമായി വലിയ ആശ്വാസം നൽകുന്ന മാർഗമാണ്.

📌 യാത്രയുടെ വിശദാംശങ്ങൾ:

  • തിയ്യതി: ഏപ്രിൽ 16 / 17
  • യാത്ര: റിയാദ് ➡️ മസ്കറ്റ് (ബസ് വഴി).
  • ബസ് ചാർജ്: ഒരാൾക്ക് (Per Seat) ഏകദേശം 250 – 300 റിയാൽ.
  • ഒമാൻ വിസ: ഒമാൻ വിസ ഓരോ യാത്രക്കാരനും സ്വന്തം നിലക്ക് എടുക്കേണ്ടതാണ്, വിസ എടുക്കാൻ വേണ്ട സഹായവും മാർഗനിർദേശവും നൽകുന്നതായിരിക്കും. നിലവിൽ ഒരാൾക്ക് ഏകദേശം 100 റിയാൽ ആണ് വിസ ചെലവ് വരിക എന്നാണ് അറിയുന്നത്.
  • മസ്കറ്റ് – കേരള ടിക്കറ്റ്: യാത്രക്കാർ സ്വന്തമായി അറേഞ്ച് ചെയ്യേണ്ടതാണ്.

⚠️ പ്രത്യേകം ശ്രദ്ധിക്കാൻ👇:

  • ഒരു ബസിലേക്ക് ആവശ്യമായ യാത്രക്കാർ ഉണ്ടെങ്കിൽ മാത്രമായിരിക്കും ഈ സർവീസ് സംഘടിപ്പിക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്താൻ താല്പര്യമുള്ളവർ ഇന്ന് (ഏപ്രിൽ 12, ഞായർ) രാത്രി 12 മണിക്ക് മുൻപായി താഴെ കാണുന്ന ലിങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തുക.

🔗 രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/NdP441cfXq3CJJqf9

  • ബസ് സർവീസ് സംബന്ധിച്ച അന്തിമ തീരുമാനം നാളെ (ഏപ്രിൽ 13, തിങ്കൾ) വൈകുന്നേരത്തോടു കൂടി അറിയിക്കുന്നതാണ്.

NB: ഈ ഫോം പൂരിപ്പിക്കുന്നത് ആവശ്യക്കാരുടെ എണ്ണം മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്.

പ്രവാസി വെൽഫെയർ-റിയാദ്

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക