നെതന്യാഹു; പിന്നാലെ ഷെല്ലാക്രമണം ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തയേക്ക് നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ ഈ വെടിനിർത്തലിൽ ലബനൻ ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനൻ ഉൾപ്പെടെ എല്ലാമേഖലകളിലും വെടിനിർത്തൽ ഉണ്ടാകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇതിനിടെ, ലബനനിലെ ബറാച്ചിത് പട്ടണത്തിന് നേരെ ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
സൈനികർക്ക് വെടിനിർത്തലിനുള്ള നിർദേശം നൽകി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. എന്നാൽ ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ടിവിയിലാണ് അദ്ദേഹത്തിന്റെ ഉത്തരവ് വായിച്ചത്.
വെടിനിർത്തൽ അംഗീകരിച്ച് ഇറാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു. ഇറാനു മേലുള്ള ആക്രമണങ്ങൾ നിർത്തിവെച്ചാൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തങ്ങൾ അവസാനിപ്പിക്കുമെന്നും രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും സുഗമമായ യാത്ര സാധ്യമാക്കുമെന്നും അദ്ദേഹം കുറിച്ചു. തീരുമാനം പാക്ക് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോടും ഫീൽഡ് മാർഷൽ അസിം മുനീറിനോടുമുള്ള നന്ദിയും അഭിനന്ദനവും അറാഗ്ചി പ്രകടിപ്പിച്ചു.
ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്ര:ംപ്. ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകൾക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം. വെടിനിർത്തലിനുള്ള പാക്കിസ്ഥാന്റെ അഭ്യർഥന മാനിച്ചാണ് ഇതെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് പറഞ്ഞു.





