പശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കും

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷം വിദേശ തൊഴിലാളികളെയും പ്രവാസി നിക്ഷേപത്തെയും ബാധിച്ചേക്കാം. വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പായില്ലെങ്കിൽ ഗൾഫിലെ വ്യവസായങ്ങളെ ബാധിക്കും. തൊഴിലാളികളുടെ വൻതോതിലുള്ള തിരിച്ചുവരവിനും കാരണമാകും.

ജിസിസി രാജ്യങ്ങളിൽ 99 ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. വിദേശ നാണ്യ ശേഖരത്തിൽ ഇവർ അയക്കുന്ന തുകയ്ക്ക് നിർണായക പങ്കുണ്ട്. സംഘർഷം കാരണം റിഫൈനറികൾ അടച്ചിടുന്നതും പണം അയക്കാതെ തൊഴിലാളികൾ കൈവശം വയ്ക്കുന്നതും തിരിച്ചടിയായേക്കാം.