റിയാദ്: പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകുന്ന തരത്തിൽ ലെവി പിൻവലിക്കുന്നതിനെ കുറിച്ച് പഠനം നടത്താൻ സഊദി ശൂറാ കൗൺസിൽ നിർദേശം. നിർമ്മാണ, കെട്ടിട നിർമ്മാണ മേഖലകളിൽ പ്രവാസികൾക്കുള്ള ഫീസ് റദ്ദാക്കണമെന്നാണ് ശൂറ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പഠനം നടത്താനും നിർദേശമുണ്ട്. പൗരന്മാരുടെ ഭവന ചെലവ് കുറയ്ക്കുന്നതിനായി നിർമ്മാണ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള സാമ്പത്തിക ലെവി നിർത്തലാക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്നാണ് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ചേർന്ന ശൂറാ കൗൺസിൽ യോഗത്തിലാണ് ആവശ്യമുയർന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പൗരന്മാരുടെ ഭവന ചെലവ് കുറയ്ക്കുന്നതിനും റിയൽ എസ്റ്റേറ്റ് വികസനത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഈ മേഖലയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുമായി നിർമ്മാണ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള സാമ്പത്തിക ലെവി റദ്ദാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കൗൺസിൽ അംഗം റൈദ അബു നയൻ വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ശൂറാ കൗൺസിൽ ആവശ്യപ്പെട്ട മറ്റു നിർദേശങ്ങൾ അറിയാം
- കാർ ഡീലർമാർ സ്പെയർപാർട്സുകൾ ഉറപ്പ് വരുത്തണം
എല്ലാ സ്പെയർ പാർടികളും നൽകാൻ കാർ ഡീലർമാരെ നിർബന്ധിതരാക്കുന്ന പരിഹാരങ്ങൾ തേടണമെന്ന് ശൂറ കൗൺസിൽ ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിൽ അനുയോജ്യമായ തലങ്ങളിലെത്തുന്നതിന്, ഡീലർഷിപ്പുകൾക്കുള്ളിലെ കാറുകൾ കണ്ടെത്തുന്നതിനും നന്നാക്കുന്നതിനും ആവശ്യമായ സമയം കുറയ്ക്കുന്നതിന് അവരുടെ വെയർഹൗസുകളിലും എല്ലാ സ്പെയർ പാർട്സുകളും സ്ഥിരമായി നൽകാൻ കാർ ഡീലർമാരെ നിർബന്ധിതരാക്കുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നത് വേഗത്തിലാക്കണമെന്ന് ശൂറ കൗൺസിൽ അംഗം എഞ്ചിനീയർ ഖാലിദ് അൽ-ബുറൈക് വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
സ്ഥാപനങ്ങൾക്കായുള്ള വാണിജ്യ കരാറുകൾ തയ്യാറാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു സ്മാർട്ട് ദേശീയ പ്ലാറ്റ്‌ഫോം സ്ഥാപിക്കണമെന്നും ശൂറ കൗൺസിൽ ആവശ്യപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





