കൊച്ചി: കര്‍ണാടകയിലെ ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി 50 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പി വി അന്‍വറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ക്ലീന്‍ ചിറ്റ്.
കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഇഡി സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മണിക്കൂറുകളോളം ഇഡി സംഘം അന്‍വറിനെ ചോദ്യം ചെയ്തിരുന്നു. മലപ്പുറത്തെ വ്യവസായിയാണ് പി വി അന്‍വറിനെതിരെ പരാതി നല്‍കിയത്.
കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എഞ്ചിനീയറില്‍ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നല്‍കാതെ വഞ്ചിച്ചെന്നതാണ് കേസ്.
…





