യുഡിഎഫ് സ്ഥാനാർഥിയെ ജയിപ്പിച്ചാൽ വിദേശയാത്ര വാഗ്‌ദാനം; ലീഗ് നേതാവിനെതിരെ കേസ്

മലപ്പുറം: യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്‌ദാനം ചെയ്ത മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. ബാവ ഹാജിക്ക് എതിരെയാണ് കേസെടുത്തത്. പെരുമാറ്റ ചട്ടലംഘന പ്രകാരം രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണ ചുമതല തിരൂർ എസ്‌എച്ച്ഒ അനിൽ കുമാർ മേപ്പള്ളിക്കാണ്.

തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്‌. ജോയിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം സമ്മാനിക്കുന്ന പഞ്ചായത്ത് കമ്മറ്റിക്കാണ് യാത്ര വാഗ്ദാനം ചെയ്തത്. താമസം, ടിക്കറ്റ് അടക്കമുള്ള സമ്പൂര്‍ണ പാക്കേജ് ഉൾപ്പെടുത്തിയ പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയായിരുന്നു ബാവ ഹാജിയുടെ ഓഫര്‍.