ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പരിഹാസവുമായി ഇറാൻ മാധ്യമങ്ങൾ

ഇറാൻ്റെ പവർ ഗ്രിഡിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം അമേരിക്കയുടെ മുന്നോട്ടു പോകാനുള്ള മടിയേയാണ് സൂചിപ്പിക്കുന്നതെന്ന് ഇറാൻ മാധ്യമങ്ങൾ. ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ വിട്ടുവീഴ്ചയ്ക്ക് പകരം പ്രതിരോധത്തിൻ്റെ പാതയാണ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കി.

ഇറാനിയൻ വൈദ്യുത നിലയങ്ങളെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്നതിൽ നിന്ന് അമേരിക്ക അഞ്ച് ദിവസത്തെ ഇടവേള എടുക്കുമെന്ന ട്രംപിൻ്റെ പ്രഖ്യാപനമാണ് ഇറാനിലെ മാധ്യമ മേഖലയിൽ പരിഹാസത്തിന് വഴിയൊരുക്കിയത്.

ഇറാൻ്റെ സൈനിക ഭീഷണിയും യുഎസിലും പടിഞ്ഞാറൻ രാജ്യങ്ങളിലും വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദങ്ങളും മൂലമാണ് ട്രംപ് ചർച്ചയിൽ നിന്ന് പിന്മാറിയതെന്ന് ഒരു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. മനഃശാസ്ത്രപരമായ യുദ്ധം ഹോർമുസ് കടലിടുക്ക് പുനഃസ്ഥാപിക്കുകയോ ഊർജ വിപണികളെ സ്ഥിരപ്പെടുത്തുകയോ ചെയ്യില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഉള്ള ചർച്ചകൾക്കായി യാതൊരുവിധ ബന്ധവുമില്ലെന്ന് ഇറാനിയൻ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.

കൊളംബിയയില്‍ സൈനിക വിമാനം തകർന്ന് 90 മരണം
ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളും ടെഹ്‌റാൻ്റെ പ്രതികരണവുമാണ് വാഷിംഗ്ടണിനെ പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചതെന്നും സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ മെഹർ ന്യൂസ് പറഞ്ഞു. ട്രംപിൻ്റെ ഭീഷണി പൊള്ളത്തരം ആണെന്നും യുഎസ് ആക്രമണങ്ങൾ മാറ്റിവച്ചത് തെളിവായി ചൂണ്ടിക്കാട്ടി മെഹർ പറഞ്ഞു. നയതന്ത്രത്തിൻ്റെ വേഷം ധരിച്ചുള്ള പിൻവാങ്ങൽ തന്ത്രം എന്നാണ് ട്രംപിൻ്റെ നീക്കത്തെ ടെഹ്‌റാൻ ടൈംസ് വിശേഷിപ്പിച്ചത്.

നല്ലതിന് വേണ്ടിയല്ല മറിച്ച് ടെഹ്‌റാൻ മേഖലയിലെ പവർ ഗ്രിഡിനെ തീയുടെ പരിധിയിൽ നിർത്തിയതിനാലാണ് ട്രംപ് താൽക്കാലികമായി ആക്രമണം നിർത്തിയതെന്ന് ഇറാൻ്റെ സ്റ്റേറ്റ് ടെലിവിഷൻ ഐആർഐബി സൂചിപ്പിച്ചു. പ്രതിരോധം രാജ്യത്തിന് ഗുണം ചെയ്തുവെന്നും, സംഘർഷം പരസ്പരം നിലനിൽക്കുമെന്നും, ഊർജ്ജ ഗ്രിഡ് ഒരു യുദ്ധക്കളമായി തുടരുമെന്നും ഇറാനിയൻ മാധ്യമങ്ങൾ ഏകകണ്ഠമായി പറഞ്ഞു.