നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു മറിഞ്ഞു, രണ്ടു യുവാക്കൾ മരിച്ചു

പ്രതീകാത്മക ചിത്രം. (Image credit: shutter stock thanun vongsuravanich)

പാലക്കാട്: കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു.

കോട്ടായി കരിയാങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിനെ (23) സാരമായി പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.