ആഭരണപ്രേമികള്‍ക്കും വിവാഹം പോലുള്ള ആവശ്യക്കാര്‍ക്കും ആശ്വാസമായി സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. അതേ സമയം, നിക്ഷേപകര്‍ക്ക് തിരിച്ചടിയാണ് ഈ ഇടിവ്.
ഇന്നത്തെ വില അറിയാം
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന്റെ വില 14,590 രൂപയായി. പവന്‍ വില 1,16,720 രൂപയായി.





