വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചത് തുടർന്ന് സലാം എയർ

മസ്കത്ത്: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവിധ വിദേശ രാജ്യങ്ങളിലേക്കും ന​ഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചത് തുടർന്ന് സലാം എയർ. ഇറാൻ, ഇറാഖ്, ലെബനാൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഏപ്രിൽ 30 വരെ ഉണ്ടായിരിക്കില്ലെന്ന് എയർലൈൻ അറിയിച്ചു.

മാർച്ച് 31 വരെ കുവൈത്ത് സിറ്റി, ഷാർജ, ദോഹ, ദമ്മാം എന്നീ ന​ഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളും താത്കാലികമായി നിർത്തിവെച്ചു. സുരക്ഷാ സാഹചര്യങ്ങൾ പരിശോധിച്ച് അപ്ഡേറ്റുകൾ എയർലൈനിന്റെ ഔദ്യോ​ഗിക പേജുകൾ വഴി അറിയിക്കും. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ സ്റ്റാറ്റസ് നോക്കി ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.