മദീന: മദീനയിൽ പ്രവാസി വീട്ടുജോലിക്കാരി പിഞ്ചു കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തിൽ വീട്ടു ജോലിക്കാരിയായ ഫിലിപ്പിനോ യുവതിയെ സുരക്ഷ പോലീസ് അറസ്റ്റ് ചെയ്തു.
ജോലി ചെയ്യുന്ന വീട്ടിലെ കുഞ്ഞിനെ യുവതി ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പിഞ്ചു കുഞ്ഞിനെ കൊലപെടുത്തിയ ഫിലിപിനോ യുവതിയായ വീട്ടു ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്ന വീട്ടിലെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ മദീന പട്രോള്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പോലീസ് അറിയിച്ചു.





