അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ ലോകകപ്പിൽ ഏറ്റവും മേശം ഫോമിലുള്ള താരങ്ങളിലൊരാൾ ഇന്ത്യൻ ഇടങ്കയ്യൻ ഓപ്പണർ അഭിഷേക് ശർമയാണ്.
ഈ ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ഒരു അർധസെഞ്ച്വറി ഉൾപ്പെടെ, ഏഴ് മത്സരങ്ങളിൽ നിന്ന് 80 റൺസ് മാത്രമാണ് അഭിഷേക് നേടിയത്. സെമി ഫൈനലിൽ 9 റൺസെടുത്ത് താരം പുറത്തായിരുന്നു.
“അഭിഷേക് ശർമയ്ക്ക് ഇപ്പോൾ കുറച്ച് വിശ്രമം നൽകാം. അവൻ ഇപ്പോൾ കുറേയധികം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ടി20 ഫോർമാറ്റിൽ മാറ്റങ്ങൾക്ക് എപ്പോഴും സാധ്യതയുണ്ട്. നേരത്തെ വിൻഡീസ് ടീമിൽ ബ്രാൻഡൺ കിങ് ഫോം ഔട്ടായ ഘട്ടത്തിൽ റോസ്റ്റൺ ചേസാണ് ഓപ്പൺ ചെയ്തത്.
നേരത്തെ ടീം ബ്രാൻഡന് അഞ്ചോ ആറോ മാച്ചുകളിൽ അവസരം നൽകിയെങ്കിലും നിർണായക മാച്ചിൽ പുറത്തിരുത്തി. സഞ്ജുവിനെ തിരിച്ചു കൊണ്ടുവന്നത് നന്നായി. അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അതിനാൽ മാറ്റം നടത്തുകയെന്നത് ചിലപ്പോൾ മത്സരം അനുകൂലമാക്കാൻ സഹായിക്കും,” മുഹമ്മദ് കൈഫ് പറഞ്ഞു.
…





